ക്രിസ്തുമസ് ദിനത്തിൽ തെലുങ്കാനയിലെ 200 സഭകൾക്ക് ഒരു ലക്ഷം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു തെലുങ്കാന സർക്കാർ

ക്രിസ്തുമസ് ആഘോഷത്തിനായി തെലങ്കാന സർക്കാർ നഗരത്തിലെ 200 പള്ളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാൻ അനുമതി നൽകി. കൂടാതെ ഓരോ സഭക്കും വസ്ത്രങ്ങൾ അടങ്ങിയ 500 ഗിഫ്റ്റ് പായ്ക്കുകളും ലഭിക്കും

Dec 4, 2019 - 06:06
 0

ക്രിസ്മസ് ആഘോഷത്തിനായി തെലങ്കാന സർക്കാർ നഗരത്തിലെ 200 പള്ളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാൻ അനുമതി നൽകി. കൂടാതെ ഓരോ സഭക്കും വസ്ത്രങ്ങൾ അടങ്ങിയ 500 ഗിഫ്റ്റ് പായ്ക്കുകളും ലഭിക്കും.
പ്രാദേശിക നിയമസഭാംഗങ്ങളുടെയും കോർപ്പറേഷൻ അംഗങ്ങളുടെയും സഹായത്തോടെ തിരഞ്ഞെടുക്കപെടുന്ന സഭകൾക്ക് ധനസഹായം ലഭ്യമാക്കുമെന്നും കൂടാതെ സർക്കാരും ജിഎച്ച്എംസി ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ചേർന്ന് ഡിസംബർ 5 മുതൽ ഡിസംബർ 10 വരെ ഗിഫ്റ്റ് പായ്ക്കുകളും വിതരണം ചെയ്യും. ഡിസംബർ 19 ന് സർക്കാരിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ഫെസ്റ്റ് സംഘടിപ്പിക്കും എന്ന് ജിഎച്ച്എംസി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുക്കപെടുന്ന സഭകൾ അവരുടെ ബാങ്ക് അക്കൗണ്ടിന്റെയും ഐഎഫ്എസ്സി കോഡിന്റെയും വിശദാംശങ്ങൾ സർക്കാരിന് സമർപ്പിച്ചു കഴിയുമ്പോൾ അതുവഴി ധനസഹായം നൽകുമെന്ന് ഹൈദരാബാദ് മേയർ ബോന്തു റാംമോഹൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0