ഡെല്‍ഹിയില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ഭീകര മര്‍ദ്ദനം
ഡെല്‍ഹിയില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടയില്‍ പുറത്തുനിന്നും എത്തിയ വര്‍ഗ്ഗീയ മത ശക്തികള്‍ യോഗം അലങ്കോലപ്പെടുത്തുകയും പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ഡെല്‍ഹിയില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടയില്‍ പുറത്തുനിന്നും എത്തിയ വര്‍ഗ്ഗീയ മത ശക്തികള്‍ യോഗം അലങ്കോലപ്പെടുത്തുകയും പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ന്യൂഡെല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഗാലി നമ്പര്‍ 3, എഫ് ബ്ളോക്കിലെ വാടക കെട്ടിടത്തില്‍ നടത്തപ്പെടുന്ന ദി ബിലിവേഴ്സ് ഫെല്ലോഷിപ്പ് എന്ന സഭയുടെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. ഉപവാസ പ്രാര്‍ത്ഥന നടക്കുന്ന ദിവസം ഒരു സംഘം സുവിശേഷ വിരോധികളെത്തി യോഗം തടസ്സപ്പെടുത്തുകയും പാസ്റ്റര്‍ ആശിഷ് ജേക്കബിനെ ചോദ്യം ചെയ്യുകയുമുണ്ടായി.
ഈ സമയം 35-ഓളം വിശ്വാസികള്‍ യോഗത്തിനുണ്ടായിരുന്നു. പാസ്റ്റര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നു ആരോപിച്ച് പാസ്റ്റര്‍ ആശിഷിനെയും വിശ്വാസിയായ മനീഷിനെയും ചവിട്ടുകയും അടിക്കുകയും ചേയ്തു.
ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇരുവര്‍ക്കും പരിക്കേറ്റു. ഉടന്‍തന്നെ മഷിഷ് സ്വരൂപ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്തതിനെത്തുടര്‍ന്നു പോലീസുകാര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചശേഷം പാസ്റ്ററെയും മനീഷിനെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പിന്നീട് വൈകിട്ട് 7 മണിയോടുകൂടി ഇരുവരെയും വിട്ടയച്ചു. പാസ്റ്റര്‍ അനീഷിന്റെ പ്രവര്‍ക്തന ഫലമായാണ് ഈ ദൈവസഭ രൂപം കൊള്ളുവാനിടയായത്. അനുയോജ്യമായ ഒരു ആരാധനാ സ്ഥലം ഉണ്ടാകുവാനായി പ്രാര്‍ത്ഥനയിലാണ് പാസ്റ്ററും വിശ്വാസികളും.