ഐപിസി ഹരിയാന സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സ് സെമിനാറും ഓർഡിനേഷൻ ശുശ്രൂഷയും

Nov 14, 2022 - 02:45
 0

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹരിയാന സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സ് സെമിനാറും ഓർഡിനേഷൻ ശുശ്രൂഷയും നവംബർ 5 നു ജീന്തിൽ വെച്ച് നടന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. എം ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മന്റെ നേതൃത്വത്തിൽ ആറ് പേർക്ക് അധ്യക്ഷ സ്ഥാനത്തേക്ക് ഓർഡിനേഷൻ നൽകി. ഹരിയാനയുടെ വിവിധ ജില്ലകളിലുള്ള ദൈവ ദാസന്മാരും വിശ്വാസികളും പ്രസ്തുത മിറ്റിംഗിൽ പങ്കെടുത്തു. വർദ്ധിച്ചുവരുന്ന എതിർപ്പുകളുടെ നടുവിൽ വളരെ ശ്രദ്ധയോടും പ്രാത്ഥനയോടെ കൂടെ പ്രവർത്തിക്കുവാൻ ദൈവദാസന്മാരെ ആഹ്വാനം ചെയ്തു

കഴിഞ്ഞ രണ്ട് മാസമായി ഐപിസി ഹരിയാന സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെനിയൽ ബൈബിൾ കോളേജ് എന്ന പേരിൽ ഒരു ഓൺലൈൻ ബൈബിൾ കോളേജ് പ്രവർത്തിക്കുന്നു. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിന്നായി അനേകർ ദൈവ വചനം പഠിക്കുന്നു. എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനയിൽ ഐ.പി.സി. ഹരിയാന സ്റ്റേറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾളും ഓർത്തു പ്രാർത്ഥി ക്കുവാൻ വിനയപൂർവ്വം അപേക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0