ഒരു പൊതിച്ചോർ: വൈക്കം സെന്റർ പി.വൈ.പി.എ യുടെ പുതിയ കാൽവെയ്പ്

ഐപിസി വൈക്കം സെൻറർ പിവൈപിഎ യുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം (പൊതിച്ചോറ്) വിതരണം ചെയ്തു. വൈക്കം മുനിസിപ്പൽ ചെയർമാൻ  വി. ശശിധരൻ സൗജന്യ ഭക്ഷണ വിതരണം

Jul 27, 2018 - 20:12
 0
ഒരു പൊതിച്ചോർ: വൈക്കം സെന്റർ പി.വൈ.പി.എ യുടെ പുതിയ കാൽവെയ്പ്

ഐപിസി വൈക്കം സെൻറർ പിവൈപിഎ യുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം (പൊതിച്ചോറ്) വിതരണം ചെയ്തു. വൈക്കം മുനിസിപ്പൽ ചെയർമാൻ  വി. ശശിധരൻ സൗജന്യ ഭക്ഷണ വിതരണം ഉത്ഘാടനം ചെയ്തു. ഐപിസി വൈക്കം സെൻറർ മിനിസ്റ്റർ പാസ്റ്റർ രാജു ആനിക്കാട് അദ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതു കെ. നായർ ആദ്യ വിതരണം നടത്തി.

പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിബു എൽദോസ്, കോട്ടയം മേഖലാ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി എന്നിവർ സംസാരിച്ചു.