41മത് കോട്ടയം ക്യാമ്പ്’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു. സമാഹരിച്ച 3ലക്ഷം രൂപ അശരണർക്ക്
ഐപിസിയുടെ യുവജന പ്രസ്ഥാനമായ പിവൈപിഎ, സെന്റർ/സോണൽ തലങ്ങളിൽ ഓണവധി ദിവസങ്ങളിൽ നടത്തിവരുന്ന യുവജന ക്യാമ്പുകളിൽ 41 വർഷമായി തുടർച്ചയായി നടന്നുവന്നിരുന്ന ‘കോട്ടയം ക്യാമ്പ്’
ഐപിസിയുടെ യുവജന പ്രസ്ഥാനമായ പിവൈപിഎ, സെന്റർ/സോണൽ തലങ്ങളിൽ ഓണവധി ദിവസങ്ങളിൽ നടത്തിവരുന്ന യുവജന ക്യാമ്പുകളിൽ 41 വർഷമായി തുടർച്ചയായി നടന്നുവന്നിരുന്ന ‘കോട്ടയം ക്യാമ്പ്’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു.
പിവൈപിഎ കോട്ടയം നോർത്ത് സെന്ററിന്റെ നേതൃത്വത്തിൽ ക്യാമ്പിനുവേണ്ടി പിരിച്ചെടുത്ത മുഴുവൻ തുകയും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരിൽ എത്തിക്കും. ഈ മാസം 24,25 തീയതികളിൽ കോട്ടയം വടവാതൂരിൽ നടത്തുവാൻ പാട്ടുപുസ്തകവും ഫയലുകളും അടക്കം എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു.
എന്നാൽ കേരളത്തിലെ പ്രളയകെടുതിയിൽ എല്ലാം നഷ്ടപെട്ടവരെ സഹായിക്കാതെ, വർണ്ണാഭമായ ക്യാമ്പുകൾ നടത്തുന്നത് പിവൈപിഎയുടെ ആപ്തവാക്യത്തിന് എതിരാണെന്നും, അനാഥരെയും ആശരണരേയും കാണാതെ പോകുന്നത് യുവാക്കളുടെ സാമൂഹിക പ്രതിബദ്ധത ഇല്ലാതാക്കുമെന്നും സമിതിയിൽ ഉരുത്തിരിഞ്ഞു.
ക്രീയത്മകവും അവസരോചിതവുമായ ഈ തീരുമാനത്തിന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ജോർജ് അനുമതി നൽകി അഭിനന്ദനങ്ങൾ അറിയിച്ചു. പാസ്റ്റർ ജോമോൻ ജേക്കബ് പ്രസിഡന്റായും ബ്രദർ ടിന്റു തോമസ് സെക്രട്ടറിയായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ മാത്യു തരകൻ ഡയറക്ടറായി ക്യാമ്പിന്റെ നടത്തിപ്പുകൾക്ക് നേതൃത്വം നൽകി വന്നിരുന്നു.
കോട്ടയം നോർത്ത് സെന്റർ പിവൈപിഎ നടത്തുന്ന ദുരിതാശ്വാസഫണ്ട് സമാഹരണത്തിലും നിങ്ങൾക്ക് പങ്കാളിത്തം വഹിക്കാം. താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ്
പാസ്റ്റർ ജോമോൻ ജേക്കബ്
+91 8943821683 ,ടിന്റു തോമസ് (സെക്രട്ടറി)
+91 9947144641