ക്രൈസ്തവർക്കെതിരായ ആക്രമണം: റാലി

Feb 20, 2023 - 19:09
Feb 20, 2023 - 19:30
 0

ക്രൈസ്തവ സമൂഹത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരേ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽറിൽ ഫെബ്രു 19ന്  നടന്ന ബഹുജനപ്രതിഷേധ റാലിയിൽ വൻ ജനപങ്കാളിത്തം. ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ഓറിയന്റൽ സുറിയാനി സഭകൾ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ, മെത്തഡിസ്റ്റ് ചർച്ച് ഓഫ് ഇന്ത്യ ഡൽഹി കോൺഫറൻസ് എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസികളായ ഡൽഹി മലയാളികൾ, ഛത്തീസ്ഗഡ്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0