പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം തകരുന്നു; നിര്‍ബന്ധിത മതംമാറ്റം രൂക്ഷം

നിര്‍ബന്ധിത മതംമാറ്റം രൂക്ഷം: യു.എന്‍ ‍. കമ്മീഷന്‍ ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ തെഹ്മീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റസ് ഓഫ് വിമെന്‍ കമ്മീഷന്‍ (സിഎസ് ഡബ്ള്യു)

Feb 12, 2020 - 12:24
 0
പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം തകരുന്നു; നിര്‍ബന്ധിത മതംമാറ്റം രൂക്ഷം

പാക്കിസ്ഥാനില്‍ തെഹ്മീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റസ് ഓഫ് വിമെന്‍ കമ്മീഷന്‍ (സിഎസ് ഡബ്ള്യു)-ന്റെ റിപ്പോര്‍ട്ട്.

 

ഭരണകൂടത്തിന്റെ നയങ്ങള്‍ ജനങ്ങള്‍ ധ്രുവീകരിക്കുകയാണെന്നും ന്യൂപക്ഷങ്ങള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ തീവ്ര മനസ്ഥിതിയുള്ളവരെ ശക്തിപ്പെടുത്തുകയാണ് അവയെന്നും കമ്മീഷന്‍ പറയുന്നു.
പാക്കിസ്ഥാന്‍ കമ്മീഷന്‍ പുറത്തിറക്കിയ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന പാക്കിസ്ഥാനില്‍ മതനിന്ദയ്ക്കെതിരെയുള്ള നിയമങ്ങള്‍ ആയുധവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യപ്പെടുകയാണെന്നും അതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതലായി ഇരകളെന്നും കമ്മീഷന്‍ പറയുന്നു.

ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യ കൌണ്‍സിലിന്റെ കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിനു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധപൂര്‍വ്വം മതംമാറ്റി പുരുഷന്മാരെക്കൊണ്ട് വിവാഹം ചെയ്യുകയാണ് പതിവ്. ഇവര്‍ക്ക് ഭീഷണി മൂലം സ്വന്തം വീടുകളിലേക്ക് മടങ്ങാനോ മറ്റ് അഭയം തേടാനോ കഴിയുകയില്ല. മതമൌലികവാദികള്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു.

പോലീസോ നിയമ സംവിധാനമോ ഈ പെണ്‍കുട്ടികളെ സഹായിക്കാന്‍ എത്തില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൌരന്മാരായാണ് കാണുന്നത്. ഇസ്ളാം മതത്തെ അവഹേളിക്കുന്നത് കുറ്റമായ പാക്കിസ്ഥാനില്‍ ആ പേരിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.