ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

Mar 25, 2025 - 21:39
 0

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തലയ്ക്ക് 25 കോടി വിലയിട്ടിരുന്ന മാവോവാദി നേതാവിനെ വധിച്ചു. ഛത്തീസ്ഗഢില്‍ ദന്തേവാഡ-ബീജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് മാവോവാദികളെയാണ് സുരക്ഷാ സേന വധിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ബീജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ സുരക്ഷ സേന വധിച്ചിരുന്നു. ബീജാപ്പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 26 മാവോയിസ്റ്റുകളെയും ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഒടുവിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് 25 കോടി വിലയിട്ട മാവോവാദി നേതാവ് സുധീര്‍ എന്ന സുധാകര്‍ ആണ് കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍.

സുധാകര്‍ വര്‍ഷങ്ങളായി സേനയുടെ നോട്ടപ്പുള്ളിയാണ്. തെലുങ്കാന സ്വദേശിയായ ഇയാള്‍ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് ഒട്ടവവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റ് രണ്ട് ഇതുവരെ മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്ന് സുരക്ഷ സേന അറിയിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0