ശാലോം പ്രയർ ഫെലോഷിപ്പ് – 22 മത് വാർഷിക കൺവൻഷനും പാസ്റ്റേഴ്സ് കോൺഫറൻസും ഒക്ടോബർ 26 മുതൽ

Oct 26, 2022 - 05:47
Oct 26, 2022 - 06:08
 0

ശാലോം പ്രയർ ഫെലോഷിപ്പിന്റെ ഇരുപത്തിരണ്ടാമത് ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 26 മുതൽ 30 വരെ ഗുജറാത്തിലെ ഡീസയിലാണ് വാർഷിക കൺവൻഷൻ സംഘടിപ്പിക്കുന്നത്. എല്ലാദിവസവും രാവിലെ 9 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 9 വരെയുമാണ് സമ്മേളന സമയം. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ ജെറിൻ മാത്യു ഛത്തീസ്ഗഡ്, പാസ്റ്റർ വർഗീസ് മാത്യു തിരുവല്ല, പാസ്റ്റർ പി ജെ ജോൺ തിരുവല്ല, പാസ്റ്റർ സി ജെ തോമസ് തിരുവനന്തപുരം, പാസ്റ്റർ കെ ജി ഗീവർഗീസ് ഗുജറാത്ത് എന്നിവരാണ് പ്രധാന പ്രസംഗകർ. ഗുജറാത്ത് റീജണിൽ നിന്നും നൂറുകണക്കിന് ആളുകൾ വാർഷിക കൺവെൻഷനിൽ പങ്കെടുക്കാറുണ്ട്. പാസ്റ്റർ കെ ജി ഗീവർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0