കൊറോണ പ്രഭവ കേന്ദ്രത്തില്‍ യേശുവിന്റെ സ്നേഹം പങ്കുവെച്ച് സുവിശേഷകര്‍

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ തെരുവില്‍ മരണ നിഴലിന്‍ താഴ്വരയില്‍ കഴിയുന്നവരെ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിലൂടെ ആശ്വസിപ്പിച്ച് ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നു

Feb 23, 2020 - 08:23
 0
കൊറോണ പ്രഭവ കേന്ദ്രത്തില്‍ യേശുവിന്റെ സ്നേഹം പങ്കുവെച്ച് സുവിശേഷകര്‍

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ തെരുവില്‍ മരണ നിഴലിന്‍ താഴ്വരയില്‍ കഴിയുന്നവരെ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിലൂടെ ആശ്വസിപ്പിച്ച് ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നു.

വൈറസ് ഭീതിയില്‍ പ്രക്ഷുബ്ധമായ വുഹാനില്‍ ആളുകള്‍ മരിച്ചു വീഴുകയും, തളര്‍ന്നു വീഴുകയും ചെയ്യുന്നു. പതിനായിരങ്ങള്‍ സ്തംബ്ധരായി വീടുകളിലും അഭയ കേന്ദ്രങ്ങളിലും കഴിയുന്നു. എല്ലാംകൊണ്ടും ഒറ്റപ്പെട്ട ജനങ്ങളുടെ ഇടയില്‍ വളരം വലിയ ധൈര്യത്തോടെയാണ് സ്വന്തം ജീവനേക്കാള്‍ യേശുവിന്റെ സ്നേഹമാണ് വലിയതെന്ന് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് നൂറുകണക്കിനു സുവിശേഷകരും വിശ്വാസികളും.

അതീവ അപകട മേഖലയായി ലോകാരോഗ്യസംഘടനതന്നെ മുന്നറിയിപ്പു നല്‍കിയ വുഹാനില്‍ വളരെ സുരക്ഷിതമായി സര്‍ജിക്കല്‍ മാസ്ക്കും, പ്രതിരോധ വസ്ത്രങ്ങളും അണിഞ്ഞ് കൈകളില്‍ ബൈബിളുമായി പ്രത്യാശ നഷ്ടപ്പെട്ട ജനത്തെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുകയും, യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു, ദൈവത്തില്‍ പ്രത്യാശ വെയ്ക്കുക എന്നീ വാക്കുകളിലൂടെ ജനത്തെ ധൈര്യപ്പെടുത്തുകയുമാണ് വിശ്വാസികള്‍ ചെയ്യുന്നത്.

“ഞങ്ങള്‍ ക്രൈസ്തവര്‍ ‍, യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു, കര്‍ത്താവു നമുക്കു പ്രത്യാശ നല്‍കും. നിങ്ങളുടെ കുടുംബത്തെയും ചൈന മുഴുവനായും ദൈവം വിടുവിക്കും” സുവിശേഷത്തിനും ആരാധനയ്ക്കും കര്‍ശന നിയന്ത്രണമുള്ള ചൈനയിലെ ദുരന്ത മേഖലയില്‍ ഇപ്പോള്‍ ക്രൈസ്തവര്‍ സധൈര്യം പരസ്യമായി സുവിശേഷം പങ്കുവെയ്ക്കുന്നു. ഇതൊരു ശക്തമായ മുന്നേറ്റമാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ലൂസിലി തലൂസന്‍ താന്‍ നേരിട്ടുകണ്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ വുഹാനിലാണ് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെമാത്രം നൂറുകണക്കിനാളുകള്‍ മരിച്ചു. ചൈനയിലെ ഭരണകൂടത്തിന്റെ മതസ്വാതന്ത്ര്യത്തിനെതിരായ ഹീന നടപടികള്‍ ശക്തമാക്കുമ്പോഴും ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നതിനിടയില്‍ കൊറോണ വൈറസ് ഭീതിയില്‍ ജനത്തോട് ക്രൈസ്തവര്‍ പങ്കു വെയ്ക്കുന്നത് ബൈബിളിലെ അപ്പോസ്തോല പ്രവര്‍ത്തി 5:9-ല്‍ “മനുഷ്യരേക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന വേദവാക്യം ആസ്പദമാക്കിയാണ് . ഇത് തെരുവുകളിലും ദൃശ്യമാണ്.