ശീലോഹാം മിഷൻ ആൻഡ് മിനിസ്ടീസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ 25-ാമത് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 24 വരെ

ശീലോഹാം മിഷൻ ആൻഡ് മിനിസ്ടീസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ 25-ാമത് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 24 വരെ ബെംഗളുരു ബാനസവാടി ശീലോഹാം ആസ്ഥാന മന്ദിരത്തിൽ നടക്കും

Nov 14, 2019 - 11:19
 0
ശീലോഹാം മിഷൻ ആൻഡ് മിനിസ്ടീസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ 25-ാമത് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 24 വരെ

ശീലോഹാം മിഷൻ ആൻഡ് മിനിസ്ടീസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ 25-ാമത് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 24 വരെ ബെംഗളുരു ബാനസവാടി ശീലോഹാം ആസ്ഥാന മന്ദിരത്തിൽ നടക്കും.

എസ്.എഫ് .ജി. മിഷൻ ആൻഡ് മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റ് റവ.ഡോ. കെ.വി ജോൺസൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ചന്ദ്രൻ ചെന്നൈ, സുബാഷ് കുമരകം , ജോൺസൻ കെ വർഗീസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ദിവസവും രാവിലെ 10 ന് പ്രത്യേക യോഗവും വൈകിട്ട് 6ന് ഗാനശുശ്രൂഷ , സുവിശേഷയോഗം എന്നിവയുണ്ടായിരിക്കും. ശീലോഹാം ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് കുട്ടികൾ, യുവതി യുവാക്കൾ എന്നിവർക്ക് ഡോ. ജ്യോതി ജോൺസൻ കൗൺസിലിങ് ക്ലാസ് നടത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് കർണാടക, തമിഴ്നാട് ,ആന്ധ്ര എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

പാസറ്റർമാരായ ജോൺ സാമുവേൽ, ജിനു ജോസഫ്, റ്റി.കെ.കോശി എന്നിവർ കൺവെൻഷന് നേതൃത്വം നൽകും