ഫ്രാൻസിൽ 135 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ത്തു

Mar 19, 2021 - 09:59
 0
ഫ്രാൻസിൽ 135 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ത്തു

വടക്കന്‍ ഫ്രാന്‍സിലെ ലില്ലേയില്‍ ജെസ്യൂട്ട് മിഷ്ണറിമാര്‍ സ്ഥാപിച്ച 135 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലില്ലേയിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് വഴിയുണ്ടാക്കുന്നതിനായിട്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ദേവാലയം യൂണിവേഴ്സിറ്റി അധികാരികള്‍ പൊളിച്ചുമാറ്റുന്നത്.

തുടർന്നുള്ള മാസങ്ങളില്‍ പൊളിച്ചുമാറ്റാനിരിക്കുന്ന നിരവധി പുരാതന ദേവാലയങ്ങളില്‍ ആദ്യത്തേതാണ് ഈ ദേവാലയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ ദേവാലയം രൂപകല്‍പ്പന ചെയ്ത അഗസ്‌റ്റെ മോര്‍ക്കോ രൂപകല്‍പ്പന ചെയ്ത തൊട്ടടുത്തുള്ള റാമ്യൂ കൊട്ടാരം പൊളിക്കാതെ നിലനിര്‍ത്തുകയും ചെയ്ട്ടുണ്ടെന്നത് പ്രതിഷേധം ഇരട്ടിയാക്കുകയാണ്. 1880 നും 86നും ഇടയിലാണ് ദേവാലയം നിർമ്മിക്കപ്പെട്ടത്.