പത്തനാപുരത്തു നിന്നും ഒരു വിജയഗാഥ
അദ്ധ്യാപകരുടെ ചുണ്ടിൻ്റെ ചലനം ശ്രദ്ധിച്ചു പഠിച്ചു പ്ലസ് ടു പരീക്ഷയിൽ അവിശ്വസനീയ വിജയം നേടിയ ഗ്ലോറിയ മോൾ സുവി.ഷിബിൻ ജി. ശാമുവേൽ (പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി) എല്ലാ വിജയഗാഥകൾക്ക് പിമ്പിലും കണ്ണീരിന്റെ നനവുണ്ടാകും
എല്ലാ വിജയഗാഥകൾക്ക് പിമ്പിലും കണ്ണീരിന്റെ നനവുണ്ടാകും. അനേകരുടെ പ്രോത്സാഹനങ്ങളും ത്യാഗങ്ങളുമുണ്ടാകും. കഠിന യാഥാർഥ്യങ്ങളെ കീഴടക്കിയതിന്റെ ആത്മവിശ്വാസമുണ്ടാകും.
പത്തനാപുരം പിടവൂർക്കാരി ഗ്ലോറിയ ജയ് സന്തോഷ് (സോനാ) ഇന്ന് നാട്ടിലെ താരമാണ്. ചെറിയ തോൽവികൾക്കും പ്രതിബന്ധങ്ങൾക്കും മുമ്പിൽ ജീവിതം അവസാനിപ്പിക്കുന്ന അല്ലെങ്കിൽ പിറകിലേക്ക് ഉൾവലിയുന്ന പലർക്കും മുമ്പിൽ ഏറെ ജീവിത പാഠങ്ങൾ പഠിപ്പിച്ചു തരുന്ന ഒരു പാഠപുസ്തകമാണ് ഈ മിടുക്കി പെൺകുട്ടി.
കേൾവിയില്ല, സംസാരിക്കില്ല. അദ്ധ്യാപകരുടെ ചുണ്ടിന്റെ ചലനം മാത്രം ശ്രദ്ധിച്ചു പഠിച്ചു ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ നേടിയത് 93% മാർക്കാണ്. ഗ്ലോറിയ മോൾ തൻ്റെ മാതാപിതാക്കൾക്കൊപ്പം. സോനയുടെ പ്രിയ അദ്ധ്യാപിക സ്മിത കൃഷ്ണൻ എന്ന അദ്ധ്യാപിക തന്റെ ഫെയ്‌സ്‌ബുക്കിൽ കുറിച്ച വരികൾ മാത്രം മതി ആ നിശ്ചയദാർഢ്യം മനസിലാക്കാൻ. “ക്ളാസില്‍ ഇത്രയും ശ്രദ്ധിക്കുന്ന കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല….കണ്ണും കാതും കൂര്‍പ്പിച്ച് ഇരിക്കും… ചുണ്ടുകളുടെ ചലനം ശ്രദ്ധിക്കും …. നമ്മള്‍ പറയുന്ന ഒരു വാക്കു പോലും അവള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ല…… കാരണം അവള്‍ക്ക് ചെവി കേള്‍ക്കില്ല… സംസാരിക്കാനും കഴിയില്ല….. എങ്കിലും അവള്‍ നേടിയ വിജയമുണ്ടല്ലോ.. അതിനു പത്തരമാറ്റ് തിളക്കമാണ്…. അതും സാധാരണ സ്കൂളില്‍ സാധാരണ കുട്ടികള്‍ക്ക് ഒപ്പം പഠിച്ച്…. പ്ലടുവിന് ലഭിച്ചത് നാല് എ പ്ളസും രണ്ട് എ യും ഉള്‍പ്പടെ 93% മാര്‍ക്കാണ്……. നീ അര്‍ഹിക്കുന്നത് ഇതിലും എന്തൊക്കെയാണ് ഗ്ളോറി … അത് നിന്നെ കാത്തിരിക്കുന്നു…… ഒരുപാടു സന്തോഷം മോളെ….. മനസ് നിറഞ്ഞു……
“2002 സെപ്റ്റംബർ 28 ജയ്മോൾ – സന്തോഷ് ദമ്പതികൾക്ക് ജനിച്ച ഗ്ലോറിയ മൂക ലോകത്താണ് എന്ന് തിരിച്ചറിഞ്ഞത് ഒരു വർഷത്തിന് ശേഷമാണ്. ഇരുണ്ടു കൂടിയ നിരാശയുടെ കാർമേഘം നിശ്ചയദാർഢ്യത്തിനു വഴിമാറി.
നിഷ്കളങ്കമായ ചിരി കൊണ്ടും സ്നേഹം കൊണ്ടും ലക്ഷ്യ ബോധം കൊണ്ടും സോനാ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഹൃദയം കവർന്നു. പത്താം ക്ലാസ്സിൽ എൺപത് ശതമാനം വിജയം. പ്ലസ് വണ്ണിന് അതിനു മീതെ നിന്നു വിജയം. പ്ലസ്ടു വിനു അത്ഭുത വിജയമായി.
പ്ലസ് ടു വരെയും ഗ്ലോറിയ(സോനാ) പഠിച്ചത് അദ്ധ്യാപകരുടെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചു മാത്രമാണ്. ഐപിസി പിടവൂർ സഭാംഗമായ സോന പി വൈ പി എയിൽ സംസ്ഥാന തല മത്സരങ്ങളിലെയും വിജയിയാണ്.
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയായിരിക്കുന്നു എന്ന ബൈബിൾ വചനമാണ് മുമ്പോട്ടുള്ള യാത്രക്ക് എന്നും കരുത്തു പാകിയിട്ടുള്ള വചനം