പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 21 മുതൽ ചെന്നൈയിൽ

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കും.

Oct 31, 2019 - 11:29
 0
പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 21 മുതൽ ചെന്നൈയിൽ

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കും. സിലോൺ , മലേഷ്യ, ഓസ്ട്രേലിയ , അമേരിക്ക , ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുംകേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 25000-ൽ പരം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കും. ” അർത്ഥവത്തായ ഒരു ജീവിതം ( A life worth living) ” എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. സബ് ജൂണിയർ , ജൂണിയർ , സീനിയർ , സൂപ്പർ സീനിയർ എന്നീ ഗ്രൂപ്പുകൾ അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ആത്മീയ പരിപാടികൾ ഉണ്ടായിരിക്കും. വേദ പഠനത്തിനും ധ്യാനത്തിനുമായി സൂപ്പർ സീനിയർ സീനിയർ വിഭാഗത്തിന് യിരെമ്യാവ് പ്രവാചകന്റെ പുസ്തകം സബ് ജൂണിയർ ജൂണിയർ വിഭാഗത്തിന് എബ്രായ ലേഖനവും നൽകിയിട്ടുണ്ട്. വിവിധ ഭാഷയിലുള്ള ഗാന പരിശീലനം , ബൈബിൾ ക്വിസ്, വേദ പുസ്തകത്തിൽ നിന്നുള്ള കടങ്കഥകൾ , ഗാനശുശ്രൂഷ , ഉണർവ് യോഗം ,ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കും. 14 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതിയുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പാണിത്. ക്യാമ്പിൽ പങ്കെടുക്കുന്ന യുവതിയുവാക്കൾക്ക് താമസവും ഭക്ഷണ സൗകര്യവും കൺവൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. നേരത്തെ രജിസ്ട്രർ ചെയ്തവർക്ക് മാത്രമെ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കൂ. ക്യാമ്പിൽ മൊബൈൽ ഫോൺ അനുവധിനീയമല്ല. സഭയുടെ പ്രധാനശ്രുശൂഷകർ ക്യാമ്പിന് നേത്യത്വം നൽകും.