യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) കൺവെൻഷൻ 2024 ഒക്റ്റോബർ 15 മുതൽ 18 വരെ

Oct 8, 2024 - 19:36
 0
കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) കൺവെൻഷൻ 2024 ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
ഒക്ടോബർ 16 ബുധനാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ നടക്കുന്ന കൺവെൻഷനിൽ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, ഈ കാലഘട്ടത്തിൽ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷകനായിരിക്കും.
സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പ് തോമസ് (യു എസ് എ) യു പി എഫ് കെ ക്വയറിനോടൊപ്പം പ്രയ്‌സ് & വർഷിപ്പ് നയിക്കും.
ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെയും കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന യൂത്ത് മീറ്റിംഗിൽ പാസ്റ്റർ ബി മോനച്ചൻ കായംകുളവും, പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പും (യു എസ് എ) യുവജനങ്ങൾക്ക് വേണ്ടി ക്ലാസ്സുകൾ എടുക്കും.
ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സൂസൻ തോമസ് ക്ലാസ്സുകൾ എടുക്കും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗുകളിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗുകളിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0