സുവർണ്ണ ജൂബിലി നിറവിൽ വൈപിസിഎ; ജൂബിലി പ്രാർത്ഥനാ കൂട്ടായ്മ നവംബർ. 24 ന്

ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന പ്രസ്ഥാനമായ YPCA ഗോൾഡൻ ജൂബിലി തിളക്കത്തിൽ. യുവജനങ്ങളെ ക്രിസ്തുവിനായ് ഒരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 1969 നവംബർ 24 ന്

Nov 14, 2019 - 11:56
 0

ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന പ്രസ്ഥാനമായ YPCA ഗോൾഡൻ ജൂബിലി തിളക്കത്തിൽ. യുവജനങ്ങളെ ക്രിസ്തുവിനായ് ഒരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 1969 നവംബർ 24 ന് ആരംഭം കുറിച്ച YPCA പെന്തെക്കോസ്തു ചരിത്രത്തിൽ സുവർണ്ണ സാന്നിദ്ധ്യമാവുകയാണ്. ഒട്ടേറെ യുവാക്കളെ ക്രിസ്തുവിനായി വാർത്തെടുക്കുന്ന പ്രമുഖ യുവജന സംഘടനകളിലൊന്നായി ലോകമെമ്പാടും വളർന്നു പന്തലിച്ചു.


അനേകരെ ആത്മീയമായി വളർത്തിയെടുക്കുവാനും, ദൈവീക ശുശ്രൂഷയിൽ ഒരുക്കിയെടുക്കുവാനും ലോക സുവിശേഷീകരണത്തിൽ പങ്കാളികളാകുവാനും വൈ പി സി എ ക്ക് കഴിഞ്ഞു. ഒരു വർഷം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്രത്തോളം നടത്തിയ ദൈവത്തിന് സകലമാനവും മഹത്വവും പുകഴ്ചയും അർപ്പിക്കാൻ നവം. 24 ന് പ്രത്യേക പ്രാർത്ഥനാ സമ്മേളനം ചിങ്ങവനം ബെഥേസ്ദ നഗറിൽ സംഘടിപ്പിക്കും.


ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ സുവിശേഷ പ്രവർത്തനങ്ങളും വിവിധയിടങ്ങളിൽ സംഘടിപ്പിക്കും. നവം. 24 ന് ഞായറാഴ്ച വൈകുന്നേരം 6. 30 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 9 മണി വരെ 50 മണിക്കൂർ പ്രാർത്ഥനയിൽ ദൈവ സഭയിലെ എല്ലാ ദൈവദാസൻമാരും യുവജനങ്ങളും, സഭാ വിശ്വാസികളും കൈകോർക്കും.

ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ ജനറൽ, സ്റ്റേറ്റ് ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും റീജണൽ ലോക്കൽ സെക്രട്ടറിമാരും മറ്റു ഭാരവാഹികളും പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0