സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടം ; സിഇഎം യുവമുന്നേറ്റ യാത്ര സമാപിച്ചു

May 20, 2023 - 19:26
 0
സാമൂഹിക തിന്മകൾക്കെതിരെയുള്ള  പോരാട്ടം ; സിഇഎം യുവമുന്നേറ്റ യാത്ര  സമാപിച്ചു

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ സാമൂഹിക തിന്മകൾക്കെതിരെയുള്ള   യുവമുന്നേറ്റ ബോധവൽക്കരണ യാത്ര  മെയ്‌ 19ന് തിരുവനന്തപുരത്ത് സമാപിച്ചു.

ഏപ്രിൽ 24ന് കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപത്തു നിന്നും  ആരംഭിച്ച യാത്രയാണ് 14 ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിച്ചത്. സമാപന സമ്മേളനത്തിൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റ്റി.വൈ. ജെയിംസ് സന്ദേശം നൽകി.

സൺ‌ഡേ സ്കൂൾ ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ്, പാസ്റ്റർ എൻ പി ജോസഫ്, പാസ്റ്റർ ബിജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സാംസൺ തോമസ് സ്വാഗതവും പാസ്റ്റർ ടോണി തോമസ് നന്ദിയും അറിയിച്ചു. 

പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ വർഗീസ് എം ജെ, പാസ്റ്റർ ജോസ് ജോർജ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow