സുവിശേഷ മഹായോഗങ്ങളും സംഗീത ശുശ്രൂഷയും ഡിസംബർ 13 വെള്ളി മുതൽ 15 ഞായർ വരെ
ഐ പി സി അകലകുന്നം ഏരിയുടെ നേതൃത്വത്തിൽ കോട്ടയം അയർക്കുന്നം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് 'സുവിശേഷ മഹായോഗങ്ങളും സംഗീത ശുശ്രൂഷയും " ഡിസംബർ 13 വെള്ളി മുതൽ 15 ഞായർ വരെ നടത്തപ്പെടുന്നു . എല്ലാ ദിവസങ്ങളിലും വൈകുന്നേരം 05.30 മുതൽ രാത്രി 09 മണി വരെയാണ് യോഗങ്ങൾ. ഈ യോഗങ്ങളുടെ ഉത്ഘാടന ശുശ്രൂഷ ഐ പി സി സീനിയർ പാസ്റ്റർ എം വി തോമസ് വെള്ളിയാഴ്ച വൈകുന്നേരം നിർവ്വഹിക്കും. പാസ്റ്റർമാരായ അബ്രഹാം ജോർജ് ( ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) , സുനിൽ വെട്ടമല (ഐ പി സി കേരള സ്റ്റേറ്റ് അംഗം ) , അജി ആൻറണി റാന്നി , അജി ഐസക് അടൂർ , അനീഷ് ചെങ്ങന്നൂർ എന്നിവരാണ് ഈ ദിവസങ്ങളിൽ ദൈവവചനം പങ്കുവെക്കുന്നത്. ഡിസംബർ 14 ശനിയാഴ്ച രാവിലെ മാസയോഗവും ഉച്ചക്ക് ശേഷം സോദരി സമാജം - ഇവാഞ്ചലിസം ബോർഡ് സംയുക്ത വാർഷികവും , ഡിസംബർ 15 ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയും ഉച്ചക്ക് ശേഷം സൺഡേസ്‌കൂൾ- പി.വൈ.പി.എ സംയുക്ത വാർഷികവും ഉണ്ടായിരിക്കുന്നതാണ് .. ഡേവിഡ്‌സ് ഹാർപസ് വെണ്ണിക്കുളം സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നു . ഐ പി സി അകലക്കുന്നം ഏരിയ മിനിസ്റ്റർ പാസ്റ്റർ കെ കെ അച്ചൻകുഞ്ഞ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഏരിയ സെക്രട്ടറി പാസ്റ്റർ പി കെ രമേശ് കൺവീനർ ആയും പ്രവർത്തിക്കുന്നു.ഈ ശുശ്രൂഷകൾ ഗുഡ് വിഷൻ ടി വി തത്സമയം സംപ്രേക്ഷണം ചെയ്യും.
https://www.youtube.com/@goodvisionmedia4480