ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ പേരിൽ ഛത്തീസ്ഗഡിൽ 22 കാരൻ കൊല്ലപ്പെട്ടു

May 18, 2024 - 10:55
May 18, 2024 - 11:13
 0
ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ പേരിൽ ഛത്തീസ്ഗഡിൽ 22 കാരൻ  കൊല്ലപ്പെട്ടു

മെയ് 4 ന് ബസ്തർ ഡിവിഷനിൽ (ഛത്തീസ്ഗഢ്) നിന്നുള്ള  റിപ്പോർട്ട് പ്രകാരം  ഗോത്രവർഗ്ഗത്തിൽ നിന്ന്, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു.

ദർഭ പട്ടണത്തിനടുത്തുള്ള കപനാർ എന്ന ഗ്രാമത്തിൽ 22 കാരനായ കോസ കവാസിയെ ഒരു ജനക്കൂട്ടം ആക്രമിച്ചു, അമ്മാവനായ ദസ്രു കവാസിയുടെയും ബന്ധുവായ മഡിയയുടെയും കുത്തേറ്റ് 22 കാരനായ കോസ കവാസി മരണമടഞ്ഞു.

യുവാവിൻ്റെയും ഭാര്യയുടെയും  ക്രിസ്തീയ വിശ്വാസം  കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയിരുന്നു; ദമ്പതികളുടെ ഉറച്ച തീരുമാനത്തെ തുടർന്ന്  കവാസിയും ഭാര്യയും  താമസിച്ചിരുന്ന ഗ്രാമത്തിൽ നിന്ന് 
 ബന്ധുക്കളും അയൽക്കാരും  ചേർന്ന്  അവരെ പുറത്താക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും ശ്രമിച്ചു. തുടർന്നുണ്ടായ ആക്രമനാം   കോസ കവാസിയുടെ   കൊലപാതകത്തിൽ അവസാനിച്ചു.

തന്റെ പഴയ ഗോത്ര  മതത്തിലേക്ക് തിരിച്ചു വന്നാൽ  കോസയ്ക്ക് കുറച്ച് ഭൂമിയെങ്കിലും ലഭിക്കുമായിരുന്നുമെന്ന് അമ്മാവൻ ദസ്രു കവാസി പറഞ്ഞു.  എന്നാൽ യുവാവ് വിസമ്മതിച്ചപ്പോൾ, തർക്കം പരിഹരിക്കാൻ ഒരു കമ്മ്യൂണിറ്റി യോഗം സംഘടിപ്പിച്ചു, അതിൽ ഗ്രാമവാസികളും  കോശ കവാസിയും കുടുംബവും പങ്കെടുത്തു.

ഒത്തുചേരലിനിടെ, സംഘർഷം രൂക്ഷമാവുകയും, രോഷാകുലനായ ദസ്രുവും മകനും കോസ കവാസിയെ ആക്രമിച്ചു, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ പരിക്കേറ്റ്  കോസ കവാസി  മരിച്ചു. സംഭവം അറിഞ്ഞ പൊലീസ് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.

അടുത്ത വർഷങ്ങളിൽ, ബസ്തറിൽ ആദിവാസി ക്രിസ്ത്യാനികൾക്കും അവരുടെ സ്വത്തിനും നേരെയുള്ള ആക്രമണങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ക്രിസ്ത്യാനികൾക്ക് അവരുടെ ഗ്രാമത്തിനടുത്തായി മരിച്ചവരെ അടക്കം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് വരെ ശത്രുത പോകുന്നു.

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ന്യൂ ഇന്ത്യ  ദൈവസഭ ( NICOG)  റാന്നി ടൗൺ  ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര 

എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ