ഡല്‍ഹി യൂത്ത് കോൺഫ്രൻസിന് മെയ് 27നു തുടക്കമാവും
അഗപ്പെ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയും, Impacts4Gയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ് “സോഫിയ – 2018” മെയ് മെയ് 27 ഞായർ വൈകിട്ട്4 മണി മുതൽ മെയ് 31 വ്യാഴം വരെ ചാവ്ള ആശിർവാദ് ആശ്രമത്തില്‍ നടക്കും.
അഗപ്പെ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയും, Impacts4Gയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ് “സോഫിയ – 2018” മെയ് മെയ് 27 ഞായർ വൈകിട്ട്4 മണി മുതൽ മെയ് 31 വ്യാഴം വരെ ചാവ്ള ആശിർവാദ് ആശ്രമത്തില്‍ നടക്കും. യുവജനങ്ങളുടെ ധാര്‍മ്മിക ബോധത്തെയും ആത്മീക മാനസിക വളര്‍ച്ചയെയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകളും സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സെഷനുകളിലായി ഡോ. അലക്സ് ടി. കോശി (ചിക്കാഗോ), ഡോ. അലക്സ് എബ്രഹാം (ലുധിയാന), ഡോ. സോണി ബാബൂ (ബാംഗ്ലൂര്‍), ഇവാ. ബിജോയ് ജോസഫ് (ബാംഗ്ലൂര്‍), പാസ്റ്റർമാരായ ഫിന്നി മാത്യു (ഡല്‍ഹി), മോസസ് സാമുവേല്‍ (ജമ്മു), സിറില്‍ തങ്കച്ചന്‍ (ഗുജറാത്ത്) എന്നിവര്‍ പ്രസംഗിക്കും. Impacts4G ആത്മീയ ആരാധനകള്‍ക്ക് നേതൃത്വം കൊടുക്കും.
6.5 ഏക്കര്‍ വിസ്തീര്‍ണമുള്ള മനോഹരമായ ആശിര്‍വാദ് ആശ്രമം എന്ന ക്രിസ്ത്യന്‍ ക്യാമ്പ് സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനിൽ നിന്നും 10 മിനിറ്റും, ഡൽഹി ഐ ജി ഐ വിമാനത്താവളത്തിൽ നിന്നും 25 മിനിറ്റ് ദൂരത്താണ് ഈ ക്യാമ്പ് സെന്റര്‍. ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനിൽ നിന്ന് ക്യാമ്പ് സെന്റെരിലേക്ക് സൗജന്യ വാഹന ഗതാഗത സൗകര്യം ആദ്യ ദിനവും അവസാന ദിനവും ക്രമീകരിച്ചിട്ടുണ്ട്. കോൺഫ്രൻസിനു പങ്കെടുക്കുന്ന യുവതി-യുവാക്കന്മാർക്ക് പ്രത്യേക താമസ സൗകര്യം സംഘാടകർ ഒരുക്കിട്ടുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകള്‍, കൗൺസിലിങ്, ടാലെന്റ് ടെസ്റ്റ്, സ്പോര്‍ട്സ് മത്സരങ്ങള്‍ എന്നിവ ഈ ക്യാമ്പിന്റെ സവിശേഷതകള്‍ ആണ്.