ഐപിസി മണ്ണാർക്കാട് ഏരിയാ കൺവെൻഷൻ ഡിസം.13 മുതൽ
IPC Mannarkadu Area Convention

ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ.തോമസ്, ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും, ഡിവൈൻ മെലഡീസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സൺഡേ സ്കൂൾ, പി.വൈ.പി.എ (PYPA) , വുമൺ ഫെലോഷിപ്പ്, സംയുക്ത സഭായോഗം എന്നിവ നടക്കുമെന്ന് സെക്രട്ടറി പാസ്റ്റർ ഡേവിസ്.പി.ഒ അറിയിച്ചു.