എഴുത്തുകാർ ക്രൈസ്തവ ദൗത്യം മറക്കരുത്;ഇവാ.സാജു മാത്യു

കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം രജത ജൂബിലിക്ക് പ്രൗഢമായ സമാപനം   നിബു വെള്ളവന്താനം ന്യൂയോർക്ക്: പെന്തെെക്കോസ്തു എഴുത്തുകാർ ക്രൈസ്തവ ദൗത്യം മറക്കകരുതെന്നും ദൈവീക അരുളപ്പാടുകളാണ് അക്ഷരങളാവേണ്ടതെന്നും എഴുത്തുതുകാരൻ ഇവാ.സാജു മാത്യു ഓർമ്മമറപ്പിച്ചു. കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നു വടക്കേ അമേരിക്കയിൽ

Jul 7, 2018 - 21:25
 0
എഴുത്തുകാർ ക്രൈസ്തവ ദൗത്യം മറക്കരുത്;ഇവാ.സാജു മാത്യു
പെന്തെെക്കോസ്തു എഴുത്തുകാർ ക്രൈസ്തവ ദൗത്യം മറക്കകരുതെന്നും ദൈവീക അരുളപ്പാടുകളാണ് അക്ഷരങളാവേണ്ടതെന്നും എഴുത്തുതുകാരൻ ഇവാ.സാജു മാത്യു ഓർമ്മമറപ്പിച്ചു. കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിിരുന്നു അദ്ദേഹം.
 
കേരളത്തിൽ നിന്നു വടക്കേ അമേരിക്കയിൽ കുടിയേറിപാർത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനം ജൂലൈ 6 വെള്ളിയാഴ്ച ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻഷൻ സെന്റററിൽ നടത്തപ്പെട്ടു. Decathlon IN 36 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ ഫോറം പ്രസിഡന്റ് റോയി മേപ്രാൽ അദ്ധ്യക്ഷത വഹിച്ചു.. അനുഗ്രഹീത ക്രൈസ്തവ സാഹിത്യകാരൻ സുവിശേഷകൻ സാജു ജോൺ മാത്യു മുഖ്യ പ്രഭാഷണം നടത്തി.
 
നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ എല്ലാ വർഷവും നടത്തിവരാറുള്ള അവാർഡുകളുടെ വിതരണവും, ജൂബിലി സുവനീർ വിതരണവും ഉണ്ടായിരിന്നു. വൈസ് പ്രസിഡൻറ് രാജൻ ആര്യപ്പള്ളിൽ സ്വാഗതവും , ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം അവാർഡ് സമർപ്പണവും ജോ. സെക്രട്ടറി പാസ്റ്റർ സ്റ്റാൻലി ചിറയിൽ നന്ദിയും പ്രകാശിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.1993 ലെ സിറാക്യൂസ് സമ്മേളനത്തിലാണ് ആദ്യമായി അമേരിക്കയിലെ മലയാളി പെന്തക്കോസത് എഴുത്തുകാർ ഒന്നിച്ചുകൂടി സംഘടനയ്ക്ക് രൂപം നൽകിയത്.