മിഷൻ ഇന്ത്യ ബൈബിൾ കോളേജ് ഗ്രാജുവേഷൻ

Mission India Bible College Graduation

May 16, 2025 - 10:23
 0

മിഷൻ ഇന്ത്യ ബൈബിൾ കോളേജ്  (Mission India Bible College) 19 താമത് ഗ്രാജുവേഷൻ മുളയറയിൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. അഡ്മിനിസ്ട്രേറ്റർ റവ. അലക്സാണ്ടർ ജേക്കബിൻ്റെ അധ്യക്ഷതയിൽ റവ. ജോൺ ഏൻഗൽബർഗ് (John Engelberg) ബിരുദദാന സന്ദേശം നൽകി.

മിഷൻ ഇന്ത്യ (Mission India )ഡയറക്ടർ റവ. സണ്ണി കെ ലൂക്കോസ് ഡിഗ്രിയും ഡിപ്ലോമയും വിതരണം ചെയ്തു. പാസ്റ്റർ വർഗീസ് മത്തായി ബിരുദധാരികൾക്കുവേണ്ടി നിയോഗ പ്രാർത്ഥന നടത്തി. എം.ഡിവ്, ബി ടി എച്ച്, സി ബി എസ് കോഴ്സുകളിൽ വിജയകരമായി പഠനം പൂർത്തീകരിച്ച 40 പേർക്കാണ് ബിരുദം നൽകിയത്.

1993- ൽ ഡോ. സജി കെ. ലൂക്കോസ് ആരംഭിച്ച മിഷൻ ഇന്ത്യ(Mission India ) യുടെ പ്രവർത്തനങ്ങൾ ഭാരതത്തിലുടനീളം ഉണ്ട്. നാഗ്പൂരിൽ പ്രവർത്തിക്കുന്ന മിഷൻ ഇന്ത്യ (Mission India ) തിയോളജിക്കൽ സെമിനാരി ഉൾപ്പെടെ 28 വേദപാഠശാലകളും, 7 സ്കൂളുകളും, 12 കരുണാലയങ്ങളും, ഒരു ആശുപത്രിയും മിഷൻ ഇന്ത്യ(Mission India ) യുടെ ചുമതലയിൽ പ്രവർത്തിച്ചുവരുന്നു. 900 പ്രാദേശിക സഭകളും 2300 ശുശ്രൂഷകന്മാരും മിഷൻ ഇന്ത്യ(Mission India ) യുടെ കീഴിൽ പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0