ഏകദിന സെമിനാരി വനിതാ അധ്യാപക സംഗമം നടന്നു

Jan 14, 2024 - 19:38
 0
ഏകദിന സെമിനാരി വനിതാ അധ്യാപക സംഗമം നടന്നു

കേരളത്തിലെ വിവിധ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ  ഏകദിന സെമിനാർ നടന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു വനിതാ അധ്യാപക സംഗമം നടക്കുന്നത്. ഒരുമിച്ചുള്ള കൂട്ടായ്മയ്ക്കും ചുറ്റുമുള്ള സമൂഹത്തെ സേവിക്കുന്നതിനുള്ള ക്രിയാത്മക ചർച്ചകൾക്കും വിചിന്തനങ്ങൾക്കും സെമിനാർ വഴിയൊരുക്കി. ഡോ.ജെസ്സി ജെയ്‌സൺ ചർച്ചകൾക്ക് നേതൃത്വം നൽകി.  ഡോ.മെറിൻ പുന്നേൻ ഉദ്ഘാടന പ്രസംഗം നടത്തി.  കേരളത്തിലെ പതിനഞ്ചോളം ബൈബിൾ കോളേജുകളിൽ നിന്നായി ഇരുപത്തി മൂന്ന് വനിതാ അധ്യാപകർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.