പഞ്ചാബ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി പെന്തെകോസ്ത് സഭാംഗം നിയമിതനായി

പഞ്ചാബിലെ പ്രമുഖ പെന്തെകോസ്ത് പാസ്റ്റർ അങ്കുർ നരുലയുടെ അടുത്ത സഹായി ജതീന്ദർ മാസിഹ് 'ഗൗരവ്' പഞ്ചാബ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചെയർമാനായി പഞ്ചാബ് സർക്കാർ നിയമിച്ചു.
സമീപവർഷങ്ങളിൽ പഞ്ചാബിലെ പെന്തെകോസ്ത് സഭകളുടെ വളർച്ചയുടെ അംഗീകാരമാണ് ഈ സ്ഥാനം. സാധാരണയായി മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് അല്ലെങ്കിൽ കത്തോലിക്കാ സഭകളിൽ നിന്നുള്ളവരാണ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. പെന്തെകോസ്ത് സഭകളുടെ എണ്ണം കുറച്ച് വർഷങ്ങളായി പഞ്ചാബിൽ അസാധാരണമായ വളർച്ച കൈവരിച്ചിട്ടുണ്ട്.
ഗുരുദാസ്പൂർ ജില്ലയിലെ കലനൗറിലെ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ നിന്നുള്ള ജതീന്ദർ രന്ധാവ, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പാസ്റ്റർ നരുളയുടെ അനുയായിയായി മാറുകയും ജതീന്ദർ മാസിഹ് 'ഗൗരവ്' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം അടുത്തതും വിശ്വസ്തനുമായ സഹായിയായി മാറിയതോടെ, അങ്കുർ നരുള മിനിസ്ട്രീസ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായി. അദ്ദേഹം ഗ്ലോബൽ ക്രിസ്ത്യൻ ആക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
ജലന്ധർ ആസ്ഥാനമായുള്ള അങ്കുർ നരുല മിനിസ്ട്രീസ് പഞ്ചാബിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ പെന്തെകോസ്ത് സഭകളിലൊന്നാണ്.
പഞ്ചാബിൽ പ്രബലമായിരുന്ന കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ സഭകളുടെ പഴയ സ്ഥാപിത ക്രിസ്ത്യൻ സ്ഥാപനങ്ങളെക്കാൾ പെന്തെകോസ്തിൽ നിന്നുള്ള വ്യക്തിഗത പാസ്റ്റർമാർ ഇതിനകം തന്നെ എണ്ണത്തിൽ കൂടുതലാണെന്ന് വിലയിരുത്തലാണ് ഇങ്ങനൊരു നിയമനത്തിനു വഴിയൊരുക്കിയത്.
What's Your Reaction?






