വേദനയ്ക്കുന്നവരൊടൊപ്പം വൈ.പി സി.എ: ജനറൽ ക്യാമ്പ് മാറ്റി വച്ചു; ദുരിത ബാധിതർക്ക് 10 ലക്ഷം രൂപയുടെ സഹായം

ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ.പി.സി.എ ആഗസ്റ്റ് 23 മുതൽ 25 വരെ തിരുവല്ല മഞ്ഞാടി മർത്തോമാ ക്യാമ്പ് സെന്ററിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ജനറൽ ക്യാമ്പ് മാറ്റിവെയ്ക്കാൻ തീരുമാനിച്ചു

Aug 18, 2018 - 01:11
 0
വേദനയ്ക്കുന്നവരൊടൊപ്പം വൈ.പി സി.എ: ജനറൽ ക്യാമ്പ് മാറ്റി വച്ചു; ദുരിത ബാധിതർക്ക് 10 ലക്ഷം രൂപയുടെ സഹായം

 ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ.പി.സി.എ ആഗസ്റ്റ് 23 മുതൽ 25 വരെ തിരുവല്ല മഞ്ഞാടി മർത്തോമാ ക്യാമ്പ് സെന്ററിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ജനറൽ ക്യാമ്പ് മാറ്റിവെയ്ക്കാൻ തീരുമാനിച്ചു.  ജനറൽ ക്യാമ്പിന് വേണ്ടി നിലവിൽ സമാഹരിച്ച മുഴുവൻ തുകയായ പത്തുലക്ഷം രൂപായോടൊപ്പം കൂടുതൽ തുക സമാഹരിച്ച് പ്രളയബാധിതരെ സഹായിക്കുവാനും ആഗസ്റ്റ് 15 ന് കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് മീറ്റിങ്ങ്   തീരുമാനിച്ചു.

ജനറൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ദുരിതബാധിതർക്കും വേദന അനുഭവിക്കുന്നവർക്കും ഒപ്പം നിൽക്കുവാൻ വൈ.പി.സി.എ തീരുമാനിച്ചത്.