മഴക്കെടുതി: ന്യൂ ഇന്ത്യ ചർച്ചും വൈ.പി.സി.എ യും അടിയന്തിര സഹായവുമായി കുട്ടനാട്ടിൽ
ഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ കൈതാങ്ങ്. കുട്ടനാടിന്റെ വിവിധ ഗ്രാമീണ മേഖലകൾ വെള്ളപൊക്കത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ കൈതാങ്ങ്. കുട്ടനാടിന്റെ വിവിധ ഗ്രാമീണ മേഖലകൾ വെള്ളപൊക്കത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ കഴിയാതെ വള്ളത്തെ ആശ്രയിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ആയിരത്തി എണ്ണുറുകിലോ ഭക്ഷ്യ സാധനങ്ങൾ പല കിറ്റുകളയി നൂറ്റിയിരുപത് കുടുംബങ്ങൾക്ക് സഹായമായി വൈപി സി എ യുവജനങ്ങൾ പ്രതികൂല കാലവസ്ഥയിലും സാഹചര്യത്തിലും സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ പുറത്തു പോകാൻ കഴിയാതെ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർമാരായ സജി, ബിജേഷ് തുടങ്ങിയവർ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു