ഈറോഡിന് സമീപം ബസ് ലോറിക്കു പിന്നിൽ ഇടിച്ച് സിസ്റ്റർ അഞ്ജലി പോളും മകനും മരണമടഞ്ഞു
തമിഴ്നാട് ഈറോഡിന് സമീപം ബസ് ലോറിക്കു പിന്നിൽ ഇടിച്ച് പന്തളം സ്വദേശികളായ അമ്മയും മകനും മരിച്ചു. പെന്തക്കോസ്ത് സഭയുടെ സുവിശേഷ യോഗത്തിനു പോയ പാസ്റ്റർ ജിജോ ഏബ്രഹാമിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ജിജോയുടെ ഭാര്യ സുവിശേഷ പ്രവർത്തകയായ സിസ്റ്റർ അഞ്ജലി പോൾ, മകൻ അഷേർ ജിജോ (10).
ഈറോഡ് ∙ തമിഴ്നാട് ഈറോഡിന് സമീപം ബസ് ലോറിക്കു പിന്നിൽ ഇടിച്ച് പന്തളം സ്വദേശികളായ അമ്മയും മകനും മരിച്ചു. ബാംഗ്ലൂരിൽ സുവിശേഷ യോഗത്തിനു പോയ പാസ്റ്റർ ജിജോ ഏബ്രഹാമിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ജിജോയുടെ ഭാര്യ സുവിശേഷ പ്രവർത്തകയായ സിസ്റ്റർ അഞ്ജലി പോൾ, മകൻ അഷേർ ജിജോ (10). എന്നിവരാണ് മരിച്ചത്. പാസ്റ്റർ ജിജോയ്ക്കു പരുക്കേറ്റു. ബാംഗ്ലൂരിൽ സുവിശേഷ യോഗത്തിൽ പ്രസംഗിച്ച ശേഷം മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബസ് ഈറോഡ് കുമാരപാളയത്തിനടുത്ത് കാറ്റാടി കഴയുമായി പോയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.
പോസ്റ്റുമാർട്ടം ഈറോഡിൽ പൂർത്തികരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ബാംഗ്ലൂർ ബഥേൽ എ ജി യിൽ നടന്ന സഹോദരിമാരുടെ സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം ക്വയർ ഗ്രൂപ്പ് സഹോദരിമാരൊടൊപ്പം സിസ്റ്റർ അഞ്ജലി പോളും മകനും ( നടുവിൽ) അവസനമായി എടുത്ത പടം