ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക്
ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക് കോരാപുട്: ഒഡീഷയില്‍ ഹൌസ് ചര്‍ച്ചിലെ വിസ്വാസികള്‍ക്കു നേരെ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 21-ന് കോരാപൂട് ജില്ലയിലെ ബദഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ അയൂബ് ഖോറ
ഒഡീഷയില്‍ ഹൌസ് ചര്‍ച്ചിലെ വിസ്വാസികള്‍ക്കു നേരെ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 21-ന് കോരാപൂട് ജില്ലയിലെ ബദഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ അയൂബ് ഖോറ ശുശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.ചാച്ചിരി മുഡുലി എന്ന മുതിര്‍ന്ന ആളിന്റെ ഭവനത്തില്‍ വെച്ചാണ് സഭാ കൂടിവരവ് നടന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമായി 40 ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി കടന്നു വരാറുണ്ട്.
സംഭവ ദിവസം ഒരു സംഘം ഗ്രാമീണരെത്തി വീട് ആക്രമിക്കുകയും വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 8 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തില്‍ വീടിനും കേടുപാടുകള്‍ ഉണ്ട്. ഈ വര്‍ഷാരംഭത്തില്‍ ഇതേ സംഘം ഈ വീട് ആക്രമിച്ചിരുന്നു. “നിങ്ങള്‍ ഇവിടെ പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഞങ്ങളുടെ ദേവത ഞങ്ങളെ വിട്ടു പോകുന്നു.അതുകൊണ്ട് ഇവിടത്തെ പ്രാര്‍ത്ഥന നിര്‍ത്തി ഗ്രാമം വിട്ടു പോകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പാസ്റ്ററും വിശ്വാസികളും പോലീസില്‍ പരാതി നല്‍കി. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു