തെലുങ്കാനയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
തെലുങ്കാനയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക് ഹൈദരാബാദ്: തെലുങ്കാനയില്‍ പ്രാര്‍ത്ഥനായോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ സുവിശേഷ വിരേധികളുടെ ആക്രമണത്തില്‍
തെലുങ്കാനയില്‍ പ്രാര്‍ത്ഥനായോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ സുവിശേഷ വിരേധികളുടെ ആക്രമണത്തില്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു.
ഹൈദരാബാദിനു സമീപമുള്ള മീര്‍സെറ്റില്‍ പാസ്റ്റര്‍ സ്റ്റീവന്‍ ഹാനോക്ക് നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു ആക്രമണം. ഇവിടത്തെ സന്ധ്യ എന്ന ഒരു സഹോദരി തന്റെ ഭവനത്തിനുള്ളില്‍ ഒരു പ്രാര്‍ത്ഥനാ യോഗം നടത്തുവാന്‍ പാസ്റ്റര്‍ സ്റ്റീവനോടും ദൈവസഭയോടും ആവശ്യപ്പെട്ടു.
ഈ വിവരം സന്ധ്യ ഭൂവുടമയെ അറിയിച്ചു അംഗീകാരം ആവശ്യപ്പെട്ടു. ഭൂവുടമ അനുവാദം നല്‍കുകയും ചെയ്തു.സന്ധ്യ ഭൂവുടമയോടു അനുവാദം ചോദിച്ചതു ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ അറിഞ്ഞതായി പാസ്റ്റര്‍ സംശയിച്ചു.
പ്രാര്‍ത്ഥനനായോഗം നടക്കുന്നതിനിടയില്‍ 15-ഓളം ആളുകള്‍ എത്തി പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തി. പാസ്റ്ററേയും വിശ്വാസികളേയും പുറത്തേക്കു വലിച്ചിറക്കുവാന്‍ ഭൂവുടമ സഹായം ചെയ്തു.ഇതിനെത്തുടര്‍ന്ന് വര്‍ഗ്ഗീയ വാദികള്‍ പാസ്റ്ററെയും വിശ്വാസികളെയും ആയുധങ്ങളും വടികളുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. അവര്‍ തങ്ങളെ പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ വരെ ശ്രമം നടത്തിയതായി പാസ്റ്റര്‍ പിന്നീട് പറഞ്ഞു. ചിതറി ഓടിയ പാസ്റ്ററും വിശ്വാസികളും പിന്നീട് പോലീസില്‍ പരാതി നല്‍കി.
പാസ്റ്ററുടെ കാറും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പാസ്റ്റര്‍ക്കും വിശ്വാസികളായ ജാനയ്യ, അന്നമ്മ എന്നിവര്‍ക്കും പരിക്കേറ്റു. പോലീസ് 5 പ്രതികളെ അറസ്റ്റു ചെയ്തു