AUPC നാഷണൽ കോൺഫറൻസ് 2025 ന് ബ്രിസ്ബണിൽ അനുഗ്രഹ സമാപ്തി

AUPC National Conference

Apr 22, 2025 - 16:18
 0
AUPC നാഷണൽ കോൺഫറൻസ് 2025 ന് ബ്രിസ്ബണിൽ അനുഗ്രഹ സമാപ്തി
12 മത് AUPC നാഷണൽ കോൺഫ്രൻസ് ഏപ്രിൽ 3,4,5,6 തീയതികളിൽ ബ്രിസ്ബണിൽ വെച്ച് നടന്നു. AUPC നാഷണൽ പ്രസിഡന്റ് പാസ്റ്റർ. ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത മീറ്റിംഗുകളിൽ ഡോ. ജോൺ വർഗീസ്, പാസ്റ്റർ. ജെയിംസ് ജോൺ എന്നിവർ വചനശുശ്രുഷ നിർവഹിച്ചു.
വർഷിപ്പ് ലീഡേഴ്സായ പാസ്റ്റർ. ജിജി വി റ്റി, ജോജി വർഗീസ്, ഷിഫിൻ തോമസ്, മനു മാത്യു, എബിൻ ലെഗിൻ, ജീവൻ എന്നിവരുടെ നേതൃത്വത്തിൽ AUPC Choir സംഗീത ശുശ്രുഷ നടത്തി. സംഘടനാ ചിന്താഗതികൾക്ക് അതീതമായി ബ്രിസ്ബൻ സഭകളിലെ വിശ്വാസികളുടെ പങ്കാളിത്തം വലിയ ഊർജ്ജവും, ആത്മീയ സന്തോഷവും നൽകുന്നതായിരുന്നു. നാഷണൽ സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ടോണി ഫിലിപ്പ് നന്ദിയും, ഇവാഞ്ചലിസ്റ്റ് സ്റ്റാൻലി തോമസ് ആശംസകളും അറിയിച്ചു.
കോൺഫറൻസിനോട് അനുബന്ധിച്ച് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ, വിശ്വാസികൾ, ആശംസകൾ അറിയിക്കുകയും, ഒരു പ്രത്യേക ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കുകയും ചെയ്തു. സമാപന ദിവസം സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടുകൂടി ഈ വർഷത്തെ കോൺഫറൻസിന് വിരാമം ആയി.