ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ നാളെ മുതൽ | IPC Upputhara Centre Convention
ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ | IPC Upputhara Centre Convention
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ നാളെ മുതൽ 23 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9 മണിവരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ കെ. വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. ജെ തോമസ്(കുമളി), പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ(കൊട്ടാരക്കര), പാസ്റ്റർ ക്രിസ്പിൻ(ക്രിസ്പിൻ അച്ചൻ)എറണാകുളം, പാസ്റ്റർ പി. സി ചെറിയാൻ(റാന്നി), പാസ്റ്റർ വിത്സൻ ജോസഫ്(ഷാർജ), ബ്രദർ ജെസ്റ്റിൻ നെടുവേലിൽ, സിസ്റ്റർ ശ്രീലേഖ(മാവേലിക്കര ) എന്നിവർ ദൈവവചനം സംസാരിക്കും. യാക്കൂബ്(വൈ. ജെ മ്യുസിക്ക്) & ടീം, കോട്ടയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികയോഗവും ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും, ഉച്ചക്കഴിഞ്ഞ് 2 മണിമുതൽ 5 മണിവരെ പിവൈപിഎ സൺണ്ടേസ്കൂൾ വാർഷികയോഗവും നടത്തപ്പെടും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.
What's Your Reaction?






