പഞ്ചാബ് പത്താൻ കോട്ട് ഐപിസി സഭാ മന്ദിരം പ്രതിഷ്ഠാ ശുശ്രൂഷ നടന്നു

Punjab Pathankot IPC Church

Mar 26, 2025 - 10:55
Mar 26, 2025 - 16:48
 0

Punjab Pathankot IPC Church  പത്താൻകോട്ടിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയ്ക്ക് ആയി പണികഴിപ്പിച്ച ഐപിസി ബേഥേൽ സഭാ മന്ദിരത്തിൻ്റെയും കൺവൻഷൻ സെൻ്ററിൻ്റേയും പ്രതിഷ്ഠ ശുശ്രൂഷ മാർച്ച് 21 ന് നടന്നു. മുൻ ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ അനുഗ്രഹ പ്രാർത്ഥനയോടെയാണ് സഭാ ഹാൾ പ്രവേശനം നടത്തിയത്. ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് അന്തർദ്ദേശീയ പ്രസിഡൻ്റും, പവർവിഷൻ ടി വി മാനേജിംഗ് ഡയറക്ടറുമായ റവ. ഡോ. ആർ. ഏബ്രഹാം, IPC കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസ സമൂഹവും പ്രതിഷ്ഠാ ശുശ്രൂഷയിൽ പങ്കാളികൾ ആയിരുന്നു. റവ. ആർ ഏബ്രഹാം ആമുഖ ലഘു സന്ദേശവും, പാസ്റ്റർ മാത്യു സൈമൺ മുഖ്യ സന്ദേശവും നൽകി.

പാസ്റ്റർ പ്രവീൺ പഗഡാല ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു

20 വർഷം മുൻപ് പാസ്റ്റർ ജേക്കബ് ജോൺ ഐപിസിക്ക് വേണ്ടി വാങ്ങിയ സ്ഥലത്ത് ആണ് ആരാധനാലയം പണിതിരിക്കുന്നത്. അയ്യായിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആരാധനാലയം ഐ.പി.സിയുടെ നിലവിലുള്ള വലിയ ആലയമായിരിക്കും. രണ്ട് നിലകളുടെ പണി ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മൂന്നാം നിലയുടെ പണി നടന്നുവരുന്നു.


ആരാധനാലയത്തിന്റെ ഉദ്ഘാടനത്തോട നുബന്ധിച്ച് മാർച്ച് 22 മുതൽ ഉണർവ് യോഗങ്ങളും നടന്നുവരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ വചന ശുശ്രൂഷ നിർവഹിക്കും. പഞ്ചാബിലെ പത്താംകോട്ടിൽ സുവിശേഷ പ്രവർത്തന ങ്ങളിൽ 50 വർഷത്തിലേക്ക് പ്രവേശിക്കുക യാണ് പാസ്റ്റർ ജേക്കബ് ജോൺ . ഇദ്ദേഹത്തിൻ്റെ ശുശ്രൂഷയിലൂടെ 200ൽ അധികം ലോക്കൽ സഭകൾ ഇതിനോടകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0