സാഹിത്യ സംഗമത്തിൽ വ്യത്യസ്തമായി സുവിശേഷീകരണ ലഘുലേഖയുമായി ദി ബൈബിൾ വേർഡ്‌സ്.കോം

The BibleWords.com presents a different evangelistic pamphlet at the literary gathering

Feb 15, 2025 - 13:46
Feb 15, 2025 - 13:47
 0
സാഹിത്യ സംഗമത്തിൽ വ്യത്യസ്തമായി സുവിശേഷീകരണ ലഘുലേഖയുമായി ദി ബൈബിൾ വേർഡ്‌സ്.കോം

യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ സംഗമത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദൈവരാജ്യത്തിലേക്കുള്ള അവകാശവും യാത്രയ്ക്കുള്ള വിളിയും എന്ന ആഹ്വനതോടെ ഡിസൈൻ ചെയ്തിട്ടുള്ള ഈ ട്രാക്റ്റ് സഭാ മീറ്റിംഗുകളിൽ, പരസ്യയോഗങ്ങളിൽ, കൂടാതെ വ്യക്തിപരമായ സാക്ഷ്യവേദികളിൽ വിതരണം ചെയ്യാൻ അനുയോജ്യമായ ഒന്നാണ്.

ഈ സുവിശേഷ പ്രതിയുടെ ഒരു കോപ്പി സമ്മേളനത്തിലെ മുഖ്യാതിഥിയായ ഫാദർ ബോബി ജോസ് കട്ടക്കാടിന് ബ്രദർ ലാൽ മാത്യു (ഐപിസി ഗ്ലോബൽ മീഡിയ ചാപ്റ്റർ പ്രസിഡന്റ് ) ബൈബിൾ വേർഡ്സ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറുകയും, ഫാദർ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ദി ബൈബിൾ വേർഡ്‌സ് എന്ന സാമൂഹ്യ മാധ്യമപ്ലാറ്റ്‌ഫോം – തിരുവചനം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്ന ദർശനത്തിൽ പ്രവർത്തിച്ചു വരുന്നു. സ്നേഹകരമായ ദൈവസന്ദേശം പകരാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ സുവിശേഷ ലഘുലേഖ രൂപകൽപ്പന ചെയ്തത്.

പുതുമയാർന്ന വ്യത്യസ്ത ഡിസൈൻ: ആകർഷകവും വ്യത്യസ്തവും മനോഹരവുമായ പാസ്പോർട്ടും ബോർഡിംഗ് പാസും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഹൃദയസ്പർശിയായ ഒരു അനുഭവവും ഏവരെയും ആകർഷിക്കുന്നതും ആയിരിക്കും.

ഭാഷാവ്യത്യാസം ഇല്ല: മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഇതിനകം തന്നെ ലഭ്യമാകുന്ന ഈ ട്രാക്റ്റ്, ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നു.

വിപുലമായ വിതരണം: ഒരു ലക്ഷത്തിലേറെ കോപ്പികൾ ഇതിനകം കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്തു കഴിഞ്ഞു.

ഡിജിറ്റൽ സുവിശേഷ പ്രവർത്തനം: ദി ബൈബിൾ വേർഡ്‌സ് വഴി ഹൈ-ക്വാളിറ്റി ബൈബിൾ വെർസുകൾ, ബൈബിൾ റീഡിങ് പ്ലാൻ, തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരിലേക്ക് എത്തിക്കുന്നു.

നിങ്ങളുടെ കൈയിലും Heavenly Passport എത്തട്ടെ!

ഈ അനുഗ്രഹമായ ലഘുലേഖയുടെ കോപ്പികൾ ആവശ്യമുള്ളവർ ബൈബിൾ വേർഡ്സ്ന്റെ പ്രവർത്തകരെ ബന്ധപ്പെടുക.