കുവൈറ്റിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു സംഗമം; യു.പി.എഫ് കുവൈറ്റിന്റെ ഐക്യ കൺവൻഷനു ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് കുവൈറ്റിന്റെ ഐക്യ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 24 മുതൽ 26 വരെ കുവൈറ്റ് സിറ്റിയിലെ

Oct 8, 2018 - 19:48
 0
കുവൈറ്റിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു സംഗമം; യു.പി.എഫ് കുവൈറ്റിന്റെ ഐക്യ കൺവൻഷനു ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് കുവൈറ്റിന്റെ ഐക്യ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 24 മുതൽ 26 വരെ കുവൈറ്റ് സിറ്റിയിലെ NECK Church പാരിഷ് ഹാളിൽ നടക്കുന്ന കൺവൻഷൻ കുവൈറ്റിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു സംഗമവും കൂടിയാണ്.
അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ലീഡർ പാസ്റ്റർ ടി.ജെ ശാമുവേൽ ആണ് മുഖ്യ പ്രസംഗകൻ. 
അനുഗ്രഹീത ഗായിക സിസ്റ്റർ പേഴ്സിസ് ജോൺ മുഖ്യ ഗാനശുശ്രൂഷ യു.പി.എഫ്.കെ(UPFK) ക്വയറിനൊടൊപ്പം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 97208324, 99893093.